റിയാദ്: മക്കയിൽ കഅ്ബക്ക് ചുറ്റും ഉയർത്തിയിരുന്ന ബാരിക്കേഡുകൾ രണ്ട് വര്‍ഷത്തിന് ശേഷം എടുത്തുമാറ്റി. വിശ്വാസികള്‍ക്ക് ഇനി ഹജറുല്‍ അസ്‍വദിനെ നേരിട്ട് തൊടാനും ചുംബിക്കാനും സാധിക്കും. കൊവിഡ് വ്യാപനത്തെ തുടർന്നാണ് 2020 ജൂലൈ മാസത്തില്‍ കഅ്ബക്ക് ചുറ്റും ബാരിക്കേഡുകള്‍ സ്ഥാപിച്ചത്. ചൊവ്വാഴ്ച രാത്രി സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ഉത്തരവിനെ തുടർന്നാണ് ബാരിക്കേഡുകള്‍ ഹറം ജീവനക്കാര്‍ എടുത്തു മാറ്റിയത്. ഇതോടെ രണ്ടുവർഷത്തിന് ശേഷം വിശ്വാസികൾക്ക് കഅബയുടെ അടുത്ത് പോകാനും അതിന്റെ ചുവരുകളിൽ തൊട്ട് പ്രാര്‍ത്ഥിക്കാനും മുൻവശത്ത് വലത് മൂലയിൽ ഉള്ള ഹജറുൽ അസ്‍വദിനെ (കറുത്ത ശില) ചുംബിക്കാനും അവസരമൊരുങ്ങി. അതിന്റെ സായൂജ്യത്തിലാണ് വിശ്വാസികൾ. വിദേശികൾക്ക് സൗദി അറേബ്യ വൻതോതിൽ ഉംറ വിസ അനുവദിക്കുന്നുറിയാദ്: ഹജ്ജിന് ശേഷം പുതിയ ഉംറ സീസൺ ആരംഭിച്ചതോടെ സൗദി അറേബ്യ വൻതോതിൽ ഉംറവിസ അനുവദിക്കുന്നു. പുതിയ ഉംറ സീസൺ ആരംഭിച്ച് മൂന്ന് ദിവസത്തിനുള്ളിൽ 6,000 വിസകളാണ് അനുവദിച്ചത്. അതേസമയം സീസൺ ആരംഭിക്കുന്നതിന് രണ്ടാഴ്ച മുമ്പ് മുതലേ വിസ അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയിരുന്നു. അന്ന് മുതൽ ഇതുവരെ അനുവദിച്ച ആകെ ഉംറ വിസകളുടെ എണ്ണം 20,000 കവിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുള്ള തീർഥാടകർ www.haj.gov.sa/ar/InternalPages/Umrah എന്ന ലിങ്ക് വഴിയാണ് വിസക്ക് അപേക്ഷിക്കേണ്ടത്. ഓൺലൈനായി തന്നെ വിസയ്‍ക്കുള്ള പണമടയ്ക്കാനും കഴിയും. അതേസമയം പുതിയ സീസണിലെ ഉംറ തീര്‍ത്ഥാടകരുടെ ആദ്യ സംഘം ജൂലൈ 30ന് സൗദി അറേബ്യയില്‍ എത്തിയിരുന്നു. മലയാളി ഹാജിമാരുടെ അവസാന സംഘം നാട്ടിലേക്ക് മടങ്ങിറിയാദ്: കേരള ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ എത്തിയ അവസാന ഹജ്ജ് സംഘം നാട്ടിലേക്ക് തിരിച്ചു. ഞായറാഴ്ച വൈകീട്ട് സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെട്ട 304 തീര്‍ഥാടകര്‍ അടങ്ങുന്ന സംഘം തിങ്കളാഴ്ച പുലര്‍ച്ചെ നെടുമ്പാശേരിയില്‍ എത്തി. ഇതോടെ ജൂലൈ 15ന് ആരംഭിച്ച മലയാളി തീര്‍ഥാടകരുടെ നാട്ടിലേക്കുള്ള മടക്കം പൂര്‍ത്തിയായി. 22 വിമാനങ്ങളിലാണ് മുഴുവന്‍ തീര്‍ഥാടകരും നാട്ടില്‍ തിരിച്ചെത്തിയത്. തമിഴ്‌നാട്ടിലെ ചില ഭാഗങ്ങളില്‍നിന്നുള്ളവരും ലക്ഷദ്വീപില്‍ നിന്നുള്ളവരും നെടുമ്പാശ്ശേരി വഴിയാണ് ഹജ്ജിന് സൗദിയിലെത്തിയത്. മടങ്ങിയതും കേരളത്തിലേക്ക് തന്നെയാണ്. അവസാനം മടങ്ങിയ 304 പേരുടെ സംഘത്തിലും തമിഴ്നാട്ടില്‍നിന്നുള്ള 90 ഹാജിമാരുണ്ട്. 2,062 പുരുഷന്മാരും 3,704 വനിതകളും ഉള്‍പ്പടെ ആകെ 5,766 മലയാളി തീര്‍ഥാടകരാണ് ഇത്തവണ ഹജ്ജില്‍ പങ്കെടുത്തത്. ഇതില്‍ 1,650 പേര്‍ പുരുഷസഹായമില്ലാതെ എത്തിയവരാണ്. മലയാളികളെ കൂടാതെ നെടുമ്പാശ്ശേരി എംബാര്‍ക്കേഷന്‍ വഴി ലക്ഷദ്വീപ്, തമിഴ്‌നാട്, പോണ്ടിച്ചേരി, അന്തമാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരടക്കം ആകെ 7,727 തീര്‍ഥാടകരാണ് കേരളം വഴി ഹജ്ജിനെത്തിയത്.