ഡിറ്റിപിസി എംപ്ലോയിസ് യൂണിയൻ സിഐറ്റിയു തിരുവനന്തപുരം ജില്ലാ സമ്മേളനം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ. രാമു ഉൽഘാടനം ചെയ്തു.

തിരുവനന്തപുരം: ഡിറ്റിപിസി എംപ്ലോയിസ് യൂണിയൻ സിഐറ്റിയു തിരുവനന്തപുരം ജില്ലാ സമ്മേളനം ആക്കുളം ടൂറിസ്റ്റ് വില്ലേജിൽ സി.ഐടിയു ജില്ലാ പ്രസിഡന്റ് ആർ. രാമു ഉൽഘാടനം ചെയ്തു. ബി.സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. അർ.രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.ഡി.റ്റി, പി.സി എംപ്ലോയീസ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് അഡ്വ.ബി. സത്യൻ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറി ജി.വിജയകുമാർ, ഡിറ്റിപിസി സെക്രട്ടറി ഷാരോൺ വീട്ടിൽ, സി.ഐ.ടി യു ജില്ലാ ജോ സെക്രട്ടറി എസ്, അനിൽകുമാർ, സി.പിഐ എം ഉള്ളൂർ ലോക്കൽ കമ്മറ്റി സെക്രട്ടറി ബി.ശശികുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു സംസാരിച്ചു.ഡിറ്റിപിസി ജീവനക്കാർക്ക് തൊഴിൽ സുരക്ഷയുറപ്പാക്കി ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെന്നും, ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ കോവിഡിന് ശേഷം വന്നെത്തിയ ഓണക്കാലത്ത് ജില്ലയിലെടൂറിസ്റ്റ് കേന്ദ്രങ്ങൾ നവീകരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. എം.രാജേന്ദ്രൻ പ്രസിഡൻ്റ് വി.അനൂപ്, എസ്, സരസ്വതി വൈസ് പ്രസിഡന്റ്മാർ , വി.ആർജയചന്ദ്രൻ സെക്രട്ടറി, എ.രമ, എം.ആർ രാജേഷ് ജോസെക്രട്ടറിമാർ ആർ.എസ്.അനിത ട്രഷറർ, എന്നിവർ അടങ്ങിയ കമ്മറ്റിയെ സമ്മേളനം തിരഞ്ഞെടുത്തു.