*ദളിത് യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മുറിയിൽ ഒളിച്ചിരുന്ന നിരവധി കേസുകളിലെ പ്രതി അറസ്റ്റിൽ,*

സുഹൃത്തായ മുള്ളക്കലത്ത് കാവ് സ്വദേശിനിയായ ദളിത് യുവതിയെ തട്ടിക്കൊണ്ടു പോകാൻ യുവതിയുടെ വീട്ടിൽ അതിക്രമിച്ച് കയറി മുറിയിൽ ഒളിച്ചിരുന്ന പഴയകുന്നുമ്മേൽ  ചെമ്പക്ശേരി അരുൺ നിവാസിൽ അരുൺ ആണ്  പിടിയിലായത് , നിരവധി   കേസുകളിലെ പ്രതിയും കിളിമാനൂർ പോലീസ് സ്റ്റേഷൻ റൗഡി ലിസ്റ്റിലും ഉൾപെട്ടിട്ടുള്ളതുമായ പ്രതിയെ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി  D ശിൽപയുടെ പ്രത്യേക നിർദേശപ്രകാരം ആറ്റിങ്ങൽ DySP G. ബിനുവിൻ്റെ നേതൃത്വത്തിൽ കിളിമാനൂർ പോലീസ് സ്റ്റേഷൻ ISHO S സനൂജ്,ASI സുഭാഷ്,SCPO അരുൺ,CPO ശ്രീരാജ് എന്നിവർ അടങ്ങിയ സംഘം പിടികൂടുകയായിരുന്നു, പ്രതിയെ കോടതിയിൽ ഹാജരാക്കി.