അഞ്ച് വയസുകാരിയെ തെരുവു നായ ആക്രമിച്ചു, മുഖത്ത് കടിയേറ്റു

അഞ്ച് വയസുകാരിക്ക് നേരെ തെരുവു നായയുടെ ആക്രമണം. പാലക്കാട് കൂറ്റനാടാണ് സംഭവം.വീട്ടില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെയാണ് നായ ആക്രമിച്ചത്.

കുട്ടിയുടെ മുഖത്താണ് നായയുടെ കടിയേറ്റത്. കുട്ടിയുടെ മുഖത്തും പുറത്തും കാലിനും പരിക്കേറ്റു. കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.