വർക്കല താഴെ വെട്ടൂരിൽ വള്ളം മറിഞ്ഞു മത്സ്യ തൊഴിലാളികൾക്ക് പരിക്കേറ്റു

ഇന്ന് രാവിലെ ആറു മണിയോടെ മത്സ്യ ബന്ധനം കഴിഞ്ഞ് വള്ളം കരയ്ക്ക് അടുപ്പിക്കുമ്പോഴാണ് അപകടം സംഭവിച്ചത്.മാഹിൻ (60),ഷാഹിദ് (35) ഇസ്മായിൽ (45) എന്നിവർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആദ്യം വർക്കല താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു