കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ നടന്ന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു

കഴിഞ്ഞദിവസം മുതലപ്പൊഴിയിൽ നടന്ന 
വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ പെട്ട് കാണാതായ 
രണ്ടു പേരിൽ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു . കഠിനംകുളം സ്വദേശി സഫീറിന്റെ മൃതദേഹമാണ് തിരിച്ചറിഞ്ഞത് വേളി ഭാഗത്ത് നിന്നുമാണ് സഫീറിന്റെ  മൃതദേഹം കിട്ടിയത് .

തിരുവല്ലം ഭാഗത്തു നിന്നും മറ്റൊരു മൃതദേഹം കൂടി കിട്ടിയിട്ടുണ്ട് .
എന്നാൽ ആളിനെ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ മൃതദേഹം ജീർണിച്ചതിനാൽ വിശദമായ പരിശോധനകൾക്ക് ശേഷം മാത്രമേ ആരുടെ മൃതദേഹം ആണെന്ന് തിരിച്ചറിയാൻ കഴിയൂ ..!