ഞാറയിൽക്കോണം സ്വദേശിയായ പോക്സോ കേസിലെ പ്രതി എട്ടുവര്‍ഷത്തിന് ശേഷം പിടിയില്‍

കുളത്തൂപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിൽ മൈലംമൂട് സ്വദേശിയായ പെൺകുട്ടിയെ 2014 മുതല്‍ പീഡിപ്പിച്ച കേസില്‍ ഒളിവില്‍ പോയിരുന്ന പ്രതി കുളത്തുപ്പുഴ പോലീസിന്‍റെ പിടിയില്‍. മടവൂർ ഞാറയിൽക്കോണം  പാറവിള വീട്ടിൽ ഷമീറിനെയാണ്  കുളത്തൂപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തെക്ക് കടന്ന പ്രതിയെ ലൂക്ക്ഔട്ട്‌ നോട്ടീസ് പുറത്തിറക്കിയതിനെ തുടര്‍ന്ന്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ പിടികൂടുകയായിരുന്നു.