വരുംദിവസങ്ങളില്‍ മണ്ണിടിച്ചിലോ മറ്റോ ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചതിന് ശേഷമായിരിക്കും പൂര്‍ണമായും ഗതാഗതം പുനഃസ്ഥാപിക്കുക. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഗര്‍ത്തം രൂപപ്പെട്ടത് എന്നതിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ഗര്‍ത്തം കണ്ടെത്തിയതിനെ തുടര്‍ന്ന് ഇതുവഴിയുള്ള ഗതാഗതം നിയന്ത്രിച്ചിരുന്നു. എംസി റോഡിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിലൊന്നായതിനാല്‍ മൂവാറ്റുപുഴ ഭാഗത്ത് കിലോമീറ്ററുകള്‍ നീളുന്ന ഗതാഗതക്കുരുക്കാണ് ഉണ്ടായത്. അതിനാല്‍ പ്രശ്നത്തിന് അടിയന്തരമായി പരിഹാരം കാണാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു.