കൊച്ചി: മങ്കിപോക്സ് ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരന്‍ ആശുപത്രിയില്‍ നിന്ന് ചാടിപ്പോയി.യു പി സ്വദേശിയെ കേസുമായി ബന്ധപ്പെട്ട് യുഎഇയില്‍ നിന്ന് പുറത്താക്കി കൊച്ചി വിമാനത്താവളത്തില്‍ എത്തിച്ചപ്പോഴാണ് മങ്കിപോക്സ് ലക്ഷണങ്ങള്‍ കണ്ടത്. ആലുവ ജില്ലാ ആശുപത്രിയില്‍ നിന്നാണ് യുവാവ് രക്ഷപെട്ടത്.
ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ യുവാവിന് ചിക്കന്‍പോക്സ് ആണെന്ന് സ്ഥിരീകരിച്ചു. അതിനു ചികിത്സയില്‍ കഴിയുന്നതിനിടെയാണ് കടന്നുകളഞ്ഞത്. കോവിഡ് ബാധിതര്‍ക്കുള്ള വാര്‍ഡിലാണ് യുവാവിനെ കിടത്തിയിരുന്നത്. യുവാവിനായി പൊലാസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.