കണ്ണീരോടെ അനസ് ഹജാസിന് വിട നൽകി നാട് ...

സ്കേറ്റിങ് ബോർഡിൽ
കന്യാകുമാരിയില്‍ നിന്നും കാശ്മീരിലേക്കുള്ള യാത്രക്കിടയില്‍ ട്രക്ക് ഇടിച്ച് മരണടഞ്ഞ  അനസ് ഹജാസിന് കണ്ണീരണിഞ്ഞ നാട്  അന്ത്യ യാത്ര നൽകി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ ഹരിയാനയിലെ പഞ്ചഗുളയില്‍ വച്ചായിരുന്നു അപകടം. യാത്രക്കിടയില്‍ ട്രക്കിടിച്ച് സംഭവസ്ഥലത്ത് വച്ച് തന്നെ മരണമടയുകയാണുണ്ടായത്.   മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കളെത്തി പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കിയ  ശേഷം ഇന്ന് ഉച്ചയോടെ തിരുവന്തപുരം എയർപോർട്ടിൽ എത്തിച്ച്       നൂറ് കണക്കിന് വാഹനങ്ങളുടെ  അകമ്പടിയോടെ വിലാപയാത്രയായി ജന്മനാടായ പുല്ലമ്പാറയില്‍ കൊണ്ട് വന്ന് മാമൂട്  സ്റ്റേഡിയത്തില്‍ പൊതു ദര്‍ശനത്തിന് വച്ചു.    ഡി.കെ. മുരളി എം.എല്‍.എ.യും  വിവിധ രാഷ്ട്രീയ നേതാക്കളും  മത നേതാക്കളും   നാട്ടുകാരും ഉൾപ്പെടെ നൂറ് കണക്കിന് പേര്‍   അന്തിമോപചാരം അർപ്പിച്ചു . തുടര്‍ന്ന് വീട്ടിലെത്തിച്ച്  പൊതു ദര്‍ശനത്തിനു ശേഷം ചുള്ളാളം ജമാഅത്ത് ഖബര്‍സ്ഥാനില്‍ ഖബറടക്കി