സോണിയ ഗാന്ധിക്ക് മൂന്നാം തവണയും കോവിഡ്, നിരീക്ഷണത്തിൽ

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കു വീണ്ടും കോവിഡ്. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്.

കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

ജൂണില്‍ കോവിഡ് ബാധിച്ച സോണിയ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകളെ തുടര്‍ന്നാണ് ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.