കർഷക ദിനത്തിൽ വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളുമായി ആലംകോട് എൽ.പി.എസ്സിലെ കുരുന്നുകൾ

ചിങ്ങം 1 കർഷക ദിനത്തിൽ കുട്ടികൾ കരിങ്ങോട്ടുകാവിന് സമീപമുള്ള വയലും കൃഷിസ്ഥലങ്ങളും സന്ദർശിച്ചു. സ്ഥലത്തെ കർഷകനായ മേ വർക്കൽ അയ്യപ്പനുമായി സംവദിച്ചു.കാർഷികവൃത്തി തൊഴിലായി സ്വീകരിച്ചതിൻ്റെ ഗുണങ്ങളെ കുറിച്ചും വിഷ രഹിത പച്ചക്കറിയുടെ പ്രാധാന്യത്തെ കുറിച്ചും വിവിധ കൃഷി രീതികളെ കുറിച്ചും അദ്ദേഹം കൂട്ടികളോട് സംസാരിച്ചു. എസ്.എം.സി.ചെയർമാൻ പൊന്നാട ചാർത്തി ആദരിച്ചു. കൃഷിഭവനിൽ നിന്ന് ലഭിച്ച തൈകൾ നടുകയും, വിത്ത് ബോംബ് നിർമ്മാണവും വിതരണവും, ഇതോടൊപ്പം നടന്നു. കാർഷികവൃത്തിയുടെ പ്രാധാന്യവും അന്നം തരുന്ന കർഷകനെ ആദരിക്കേണ്ടതാണെന്നും കുട്ടികൾ മനസ്സിലാക്കി.പ്രഥമാധ്യാപിക റീജാ സത്യൻ അധ്യാപകരായ ഷംന ,വിജി ത, എസ്.എം.സി. ചെയർമാൻ നാസിം എന്നിവർ പ്രവർത്തനങ്ങളിൽ പങ്കാളികളായി.