തൃശൂർ മാള, അന്നമനട മേഖലയിൽ മിന്നൽ ചുഴലി. ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം.രാവിലെ 6 മണിയോടെയാണ് ചുഴലിക്കാറ്റ് വീശിയത്. നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വൈദ്യുതി കമ്പികളും പൊട്ടി വീണു. ജില്ലയിൽ ഇന്ന് മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. തൃശൂരിൽ ഇന്ന് യെല്ലോ അലേർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.