കിളിമാനൂർ എക്സൈസ് റേഞ്ച് പാർട്ടി 2022- ലെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ റെയിഡിൽ ഒരാൾ അറസ്റ്റിൽ.ചാരായവും,ചാരായം വാറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റുപകരണങ്ങളും വീട്ടിൽ സൂക്ഷിച്ചു വെച്ച് കൈകാര്യം ചെയ്ത വന്ന കുറ്റത്തിനാണ് അറസ്റ്റ്.
അടയമ്മൺ,ചെറുനാരകംകോട്, ബി.എസ്.ഭവനിൽ ബിജു (47) ആണ് അറസ്റ്റിലായത്. പ്രതിയെ റിമാൻഡ് ചെയ്തു. എക്സൈസ് ഇൻസ്പെക്ടർ ആർ.മോഹൻകുമാർ നേതൃത്വം നൽകിയ റെയിഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർമാരായ ഷൈജു.എസ്, അനിൽകുമാർ.പി, സിവിൽ എക്സൈസ് ഓഫീസർമാരായ
ജസീം.Y.J,അൻസാർ.ജെ,.
ആദർശ് പി.കെ,. അജിതകുമാരി എന്നിവർ പങ്കെടുത്തു.