നടി ശിൽപ ഷെട്ടിയ്‌ക്ക് ഷൂട്ടിംഗിനിടെ അപകടം, പരിക്ക്

ഷൂട്ടിംഗിനിടെ ബോളിവുഡ് താരം ശിൽപ ഷെട്ടിയ്‌ക്ക് പരിക്ക്. നടിയുടെ ഇടത് കാൽ ഒടിഞ്ഞു. പുതിയ ചിത്രം ‘ഇന്ത്യൻ പൊലീസ് ഫോഴ്‌സിന്റെ’ ഷൂട്ടിംഗ് വേളയിലാണ് താരത്തിന് പരിക്കേറ്റത്.

ഇൻസ്റ്റഗ്രാമിലൂടെ നടി തന്നെയാണ് അപകടവിവരം പുറത്തറിയിച്ചത്. റോൾ ക്യാമറ ആക്ഷൻ എന്ന് പറഞ്ഞതും തന്റെ കാല് ഒടിഞ്ഞെന്ന് ശിൽപ്പ ഷെട്ടി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആറ് ആഴ്ചത്തേക്ക് പൂർണ്ണ വിശ്രമമാണ്. എത്രയും വേഗം കൂടുതൽ ശക്തയായി തിരിച്ചുവരും. അത്രയും കാലം പ്രാർത്ഥനകൾ ഉണ്ടാകണമെന്നും ശിൽപ ഷെട്ടി കുറിച്ചു.