ആറ്റിങ്ങലിൽ കെഎസ്ആർടിസി ബസ് ഇരു ചക്രവാഹനത്തിൽ ഇടിച്ച് കിളിമാനൂർ സ്വദേശികൾക്ക് ഗുരുതര പരിക്ക്.

ആറ്റിങ്ങൽ: കെ.എസ്.ആർ.ടി.സി ബസ്റ്റാൻഡിന് മുന്നിൽ വച്ച് ഇരു ചക വാഹനത്തിൽ യാത്ര ചെയ്ത് വന്ന ഒരു കുടുംബത്തെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് തെറിപ്പിച്ചു. കിളിമാനൂർ കരിക്കകം സ്വദേശികളായ മനു, ലിസി ഇവരുടെ മകൾ എന്നിവർ സഞ്ചരിച്ചു വന്ന ഇരു ചക്രവാഹനമാണ് ഹരിപ്പാട് ഡിപ്പോയിലെ KL15 A 675 എന്ന ബസ് ഇടിച്ച് തെറിപ്പിച്ചത്. ബസ് കൊല്ലം ഭാഗത്ത് നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകാനായി ബസ്റ്റാൻഡ് സമീപം എത്തുമ്പോൾ ആയിരുന്നു അപകടം. ഇവർ സഞ്ചരിച്ച് വന്ന KL 16 J3328 എന്ന ഹീറോ ഹോണ്ട ഗ്ലാമർ ബൈക്കിന്റെ മുൻവശം പൂർണമായും തകർന്നു . ബൈക്ക് ഓടിച്ചിരുന്ന മനുവിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ വരെ വലിയക്കുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു എങ്കിലു മനുവിന് തലക്ക് ഗുരുതര പരിക്കേറ്റതിനാൽ  തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.