ആറ്റിങ്ങൽ: പോലീസുകാരെ ആക്രമിച്ചു പരിക്കേൽപ്പിച്ച കേസിലെ പ്രതിയെ മണികൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. മിന്നൽ ഫൈസൽ എന്ന ആളെയാണ് ആറ്റിങ്ങൽ പോലീസ് അറസ്റ്റു ചെയ്തത്.
നിരവധി കേസുകളിലെ പ്രതിയായ മിന്നൽ ഫൈസൽ എന്നയാളെ പിടികൂടാൻ ഇന്ന് പോലീസ് എത്തി ഇയാളെ പിടികൂടി ഒരു കൈയിൽ വിലങ്ങു വെച്ച ശേഷമാണ് മറുകൈകൊണ്ട് ഇയാൾ കല്ല് ഉപയോഗിച്ച് പോലീസിനെ ആക്രമിച്ചത്. ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർമാരായ അരുൺ കുമാർ,ലുക്ക് മാൻ എന്നിവർക്കാണ് പരിക്കേറ്റ്.പോലീസുകാരെ ആക്രമിച്ചതിനു ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ അവനവഞ്ചേരി കൊച്ചു പരുത്തിയിൽ വെച്ച് ദീർഘ നേരത്തെ പരിശ്രമത്തിനൊടുവിൽ പ്രതിയെ കീഴ്പെടുത്തുകയായിരുന്നു. പ്രതിക്കെതിരെ നിരവധി സ്റ്റേഷനുകളിലായി പോലീസുകാരെ ആക്രമിച്ചതടക്കമുള്ള കേസുകൾ നിലവിൽ ഉള്ളതായി പോലീസ് അറിയിച്ചു. ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിനുവിന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ഐഎസ്എച്ച്ഒ പ്രതാപചന്ദ്രൻ സി.സി യുടെ നേത്യത്വത്തിൽ എസ്.ഐ സെന്തിൽ തുടങ്ങിയ 20 ഓളം പോലീസുക്കാരും നാട്ടുക്കാരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.