ഇന്നലെരാത്രി പുന്നമൂട് പുതുവലിൽ ഒരു സംഘം പരസ്യ മദ്യപാനം നടത്തുന്നത് പൊതുജനങ്ങൾ പോലീസിനെ അറിയിക്കുകയും അന്വേഷിക്കാൻ എത്തിയ പോലീസ് സംഘത്തിനു നേരം മദ്യപന്മാർ അക്രമണം അഴിച്ചുവിടുകയായിരുന്നു. തുടർന്ന് കൂടുതൽ പോലീസ് സംഘം എത്തിയെങ്കിലും മദ്യപന്മാർ ആക്രമണം തുടരുകയായിരുന്നു വർക്കല എസ് ഐ, എ എസ് ഐ ഉൾപ്പെടെ ഒമ്പതോളം പോലീസുകാർക്ക് പരിക്കേറ്റു. പരിക്ക് പറ്റിയ ഉദ്യോഗസ്ഥർ താലൂക്ക് ആശുപത്രിയിലും വർക്കല മിഷൻ ഹോസ്പിറ്റലിലും ചികിത്സ തേടി. മൂന്ന് പേരെ വർക്കല പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്