മുംബൈ: വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ രഞ്ജന്‍ഗാവോണിന് സമീപം അഹമ്മദ് നഗര്‍-പൂനെ ഹൈവേയിലാണ് അപകടം ഉണ്ടായത്.കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഒരു കണ്ടെയ്‌നര്‍ ഇടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്.
കണ്ടെയ്‌നര്‍ തെറ്റായ ദിശയിലാണ് സഞ്ചരിച്ചിരുന്നതെന്ന് എസ്പി അഭിനവ് ദേശ്മുഖ് പറഞ്ഞു. അപകടത്തിന് പിന്നാലെ കണ്ടെയ്‌നര്‍ ഡ്രൈവര്‍ ഒളിവിലാണ്. ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു