രാവിലെ 9.45ന് എറണാകുളം നോര്‍ത്ത് സ്‌റ്റേഷന്‍ വിടേണ്ട തിരുവനന്തപുരം ജനശതാബ്ദി മണിക്കൂറുകള്‍ പിടിച്ചിട്ടു. ആലപ്പുഴ എക്‌സിക്യൂട്ടിവ് എക്‌സ്പ്രസ് ഇടപ്പള്ളിയിലും നിര്‍ത്തിയിട്ടു.
സിഗ്നല്‍ തകാറിനെത്തുടര്‍ന്ന് ഏതാനും ട്രെയിനുകളുടെ സര്‍വീസ് പുനക്രമീകരിച്ചതായി റെയില്‍വേ അറിയിച്ചു. കൊല്ലം – എറണാകുളം മെമു തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. മംഗള നോര്‍ത്തില്‍ സര്‍വീസ് നിര്‍ത്തും.