ചാകര എത്തിയതറിഞ്ഞ് മത്സ്യം വാങ്ങാൻ തുറമുഖത്തേക്ക് നിരവധിയാളുകളാണ് എത്തുന്നത്.ടൺ കണക്കിന് മത്സ്യം കരയിലെത്തിയതോടെ ഫിഷ്ലാൻഡിൽ മീനിടാൻ സ്ഥലമില്ലാത്ത സാഹചര്യമായി. മീനുമായി എത്തിയ വള്ളങ്ങൾ തുറമുഖത്ത് മീൻ ഇറക്കുന്നതിനായി അവസരം കാത്ത് ഇപ്പോഴും കിടക്കുകയാണ്. വൻ തോതിൽ അയല മീൻ എത്തിയ തോടെ വാർഫിലും മീൻ കുന്നുകൂടി .കൂടാതെ മത്തിയും ചിലാവും ഹാർബറിൽ എത്തിയിട്ടുണ്ട്..
ചാകര എത്തിയതോടെ മീനിൻ്റെ വിലയും കുത്തനെ കുറഞ്ഞു.രാവിലെ 25 കിലോക്ക് 1600 രൂപ വരെ വില ഉണ്ടായിരുന്ന മത്സ്യത്തിന് രാത്രിയോടെ 600 രൂപ വരെയായി കുറഞ്ഞു.
തുറമുഖത്തു ചാകര വന്നെത്തിയത്തോടെ സമീപ ജില്ലകളിൽ നിന്നു അന്യസംസ്ഥാനങ്ങളിൽ നിന്നു പോലും നിരവധി പേരാണ് മത്സ്യം വാങ്ങാനായി എത്തിയത്. വിവിധ മാർക്കറ്റുകളിലേക്ക് മീൻ കയറ്റി അയക്കുന്നത് തുടരുകയാണ്.