കൊച്ചിയിൽ കൊലപാതകം, ഭക്ഷണം കഴിച്ചുകൊണ്ടിരുന്നയാളുടെ കഴുത്തിൽ മദ്യക്കുപ്പി പൊട്ടിച്ച് കുത്തി

എറണാകുളം ടൗണ്‍ ഹാളിനു സമീപം ഹോട്ടലിൽ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കുത്തേറ്റ് മരിച്ചു. ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന ആളുടെ കഴുത്തില്‍ മറ്റൊരാള്‍ മദ്യക്കുപ്പി പൊട്ടിച്ച് കുത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസൺ ആണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്. കൊലപ്പെടുത്തിയത് എറണാകുളം മുളകാട് സ്വദേശി സുരേഷിനായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ഭക്ഷണം കഴിക്കുന്നതിനിടെ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടത്. തര്‍ക്കം മൂത്ത് കൈയാങ്കളിയിലെത്തുകയായിരുന്നു. കൊല്ലം സ്വദേശി എഡിസണ്‍ ആണ് കൊല്ലപ്പെട്ടത്. മുളവുകാട് സ്വദേശി സുരേഷ് കുപ്പികൊണ്ട് എഡിസനെ കഴുത്തിൽ കുത്തുകയും ചെയ്തു.

ആശുപത്രിയില്‍ വെച്ചാണ് എഡിസന്‍ മരിച്ചത്. സുരേഷും കൂടെയുള്ളയാളും ഓടി രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. മൃതദേഹം ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്