ഏഷ്യാ കപ്പ് യോഗ്യത: യുഎഇ ടീമിനെ നയിക്കാന്‍ മലയാളി, കാഞ്ഞങ്ങാട് സ്വദേശിയും കളിക്കും

ദുബായ് • ഏഷ്യാ കപ്പ് ട്വന്റി20 ക്രിക്കറ്റിന്റെ യോഗ്യതാ മത്സരം കളിക്കുന്ന യുഎഇ ടീമിനെ മലയാളി താരം സി.പി.റിസ്‍വാൻ നയിക്കും. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയായ അലിഷാൻ ഷറഫുവും ടീമിലുണ്ട്. ഒമാനിൽ നാളെ ആരംഭിക്കുന്ന യോഗ്യതാ റൗണ്ട് മത്സരത്തിനുള്ള 17 അംഗ ടീമിനെയാണ് യുഎഇ പ്രഖ്യാപിച്ചത്.തലശ്ശേരി സ്വദേശിയായ റിസ്‌വാൻ 2019ൽ മുതൽ യുഎഇ ദേശീയ ടീമംഗമാണ്. 2014ൽ ജോലിക്കായി യുഎഇയിലെത്തിയ റിസ്‌വാൻ ആഭ്യന്തര മത്സരങ്ങളിലെ മികച്ച പ്രകടനത്തിന്റെ ബലത്തിലാണ് ദേശീയ ടീമിൽ ഇടം നേടിയത്. കഴിഞ്ഞവർഷം അയർലൻഡിനെതിരായ മത്സരത്തിൽ സെഞ്ചറി നേടിയ റിസ്‌വാൻ (109) യുഎഇയുടെ വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു.