വെള്ളിയാഴ്‌ച രാവിലെ 11ഓടെ ആയിരുന്നു സംഭവം. പാലത്തിന് അടുത്തുള്ള ബസ്‌സ്റ്റോപ്പില്‍ ബസ് ഇറങ്ങിയ ശേഷം നാട്ടുകാര്‍ നോക്കിനില്‍ക്കെ രഞ്ജിത ആറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാലത്തില്‍ രഞ്ജിത ഉപേക്ഷിച്ച ബാഗില്‍ നിന്നും ലഭിച്ച ഫോട്ടോയും മറ്റുമാണ് ആറ്റില്‍ ചാടിയ യുവതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കാന്‍ കാരണമായത്.
പിതാവുമായി പിണങ്ങി കഴിയുന്നതിനാൽ മാതാവിനും സഹോദരിക്കുമൊപ്പം അഞ്ചലിലെ മാതാവിന്റെ വീട്ടിലാണ് കഴിഞ്ഞു വന്നിരുന്നത്. അഞ്ചലിൽ നിന്നാണ് യുവതി കുന്നത്തൂരെത്തിയത്.
ശാസ്താംകോട്ടയിൽ നിന്നും ഫയർഫോഴ്സും കൊല്ലത്ത് നിന്നെത്തിയ സ്കൂബാ ടീമും നടത്തിയ തെരച്ചിലിനൊടുവിൽ ഇന്ന് രാവിലെ ഒമ്പതുമണിയോടെ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെയും സ്കൂബയുടെ രണ്ട് ടീം വൈകിട്ട് വരെ തെരച്ചിൽ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താർ കഴിഞ്ഞിരുന്നില്ല.