തോന്നക്കൽ മംഗലാപുരം ആർ. എസ്. ഭവനിൽ രതീഷും കൂട്ടാളി ഷീജയും ചേർന്ന് ആണ് തട്ടിപ്പ് നടത്തി എന്നാണ് പരാതി.വ്യാജമായി നിർമിച്ച വിസയും എയർ ടിക്കറ്റും ഓഫർ ലെറ്ററും കാണിച്ച് ഗൾഫ് മോഹവും ആയി നടക്കുന്ന ചെറുപ്പക്കാരെ ആണ് ഇവർ വലയിൽ ആക്കിയിയിരുന്നത് എന്നാണ് പരാതി.. വിസ നൽകാമെന്ന് പറഞ്ഞ് 150ലേറെ പേരെ കബളിപ്പിച്ചതായിട്ടാണ് പരാതി. ഒരേരുത്തരിൽനിന്ന് അൻപതിനായിരം മുതൽ രണ്ട് ലക്ഷം വരെ വാങ്ങിയിരുന്നു. രതീഷിന് ഇത്തിഹാദ് എയർവെയിസിൽ ആണ് ജോലി എന്നും അവിടെ നിരവധിപേരെ ജോലിക്ക് ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് ആളുകളെ സമീ പിക്കുന്നത്.ഇടക്ക് കുറച്ച് പേരെ ഗൾഫിൽ കൊണ്ട് പോയങ്കിലും അവർക്ക് അവിടെ ജോലിയോ താമസമോ ഭക്ഷണമോ ഇല്ലാതെ നരകിച്ചഅവസ്ഥയിൽ അവിടെത്തെ പ്രവാസികളുടെ സഹായത്താൽ ഇവർരെ നാട്ടിൽ എത്തിക്കുക ആയിരുന്നു. ഇതിന് ശേഷം ഇവർ തട്ടിപ്പ് വിവരം മംഗലാപുരം പോലീസിനു പരാതി കൊടുത്തു എങ്കിലും ഒര് നടപടിയും ഉണ്ടായില്ല.തുടന്ന് തട്ടിപ്പിന് ഇരആയവർ രതീഷിനെ കണ്ടെത്താൻ നാടൊട്ടാകെ പോസ്റ്ററുകൾ പതിപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രതീഷിന്റെ കൂട്ടാളി എന്ന് പറയപ്പെടുന്ന ഷീജ വെഞ്ഞാറമൂട് വേളാവൂർ കല്ലമ്പലത്ത് വാടകയ്ക്ക് താമസിക്കുന്ന വിവരം ഇവർഅറിയുകയും ഷീജയുടെ വീടിനുമുന്നിൽ നൂറോളം പേർ ഏത്തി ബഹളം വച്ചതിനെ തുടർന്ന് നാട്ടുകാർ വെഞ്ഞാറമൂട് പോലീസിൽ അറിയിക്കുകയും ആയിരുന്നു.
രതീഷ് പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ ഇതിൽ പലരും ഷീജയുടെ കൈവശം പണം നൽകിയെന്നും പറയുന്നു. അതേസമയം താനും രതീഷും ആയി യാതൊരുവിധ ബന്ധവും നിലവിലില്ല എന്നും കഴിഞ്ഞ 17 വർഷക്കാലമായി അടുപ്പമുണ്ടായിരുന്നു എന്നുള്ളത് അല്ലാതെ സാമ്പത്തിക ഇടപാടുകളിൽ പങ്കില്ല എന്നും കഴിഞ്ഞ എട്ടിന് രതീഷ് ദുബായിലേക്ക് പോയതായാണ് അറിവെന്നും ഷീജ പറയുന്നു.