*ദേവ യാത്രയായി :*

6 മാസം പ്രായമുള്ളപ്പോൾ 
കരൾ മാറ്റിവയ്ക്കൽ ശാസ്ത്രക്രിയയ്ക്ക് വിധേയ ആയ ദേവ മരണത്തിന് കീഴടങ്ങി.

വെഞ്ഞാറമൂട് കീഴായിക്കോണം വെളുത്തപാറയിൽ ചരുവിള പുത്തൻവീട്ടിൽ വിഷ്ണു വിനീത ദമ്പതികളുടെ മകനാണ് ദേവ .

കുഞ്ഞിന് ഗുരുതരമായ കരൾ രോഗം ഉള്ള തിനാൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ മാത്രമാണ് പ്രതിവിധി എന്ന് ഡോക്ടർമാർ വിധി എഴുതിയിരുന്നു.
തുടർന്ന് കരൾ നൽകാൻ പിതാവ് തയ്യാറാവുകയും ഭീമമായ ആശുപത്രി ചിലവ് നാട്ടുകാരും സന്നദ്ധ രാഷ്ട്രീയ സംഘടനകളും മറ്റും ചേർന്ന് സമാഹരിച്ച് നൽകിയിരുന്നു.തുടർന്ന് എറണാകുളം അമൃത ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു.എന്നാൽ ഇന്ന് കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.