കെ.ഡിഎന്‍.എസ്.എസ്.എച്ച്.എസ്.എസ്, സ്കൂളിലെ ടീച്ചർ ജി.ഗോപികാറാണി(46)യുടെ അവയവങ്ങൾ ദാനം ചെയ്തു.തിരുവല്ല പുഷ്പഗിരിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും കിംസിലും ശ്രീചിത്രയിലും ചികിത്സയിലുള്ള 7 പേർക്ക് നൽകാൻ ടീച്ചറുടെ ഭർത്താവ്
കെ. പ്രവീണ്‍കുമാറും ( എല്‍ബിഎസ്, തിരുവനന്തപുരം), മകന്‍ പ്രാണ്‍ പ്രവീണും തീരുമാനിക്കുകയായിരുന്നു.
നാളെ വലിയവിള കുണ്ട മൺകടവ് ബാലഭാരതി സ്കൂളിന് സമീപം ശ്രീവല്ലഭയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം ഉച്ചയ്ക്ക് 2 മണിക്ക് ശാസ്തമംഗലം സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. തുടര്‍ന്ന് വൈകുന്നേരം 4.30 ന് ശാന്തികവാടത്തില്‍ സംസ്‌കാരം നടത്തും.
പ്രസിദ്ധ ചിത്രകാരന്‍ചിറയിന്‍ കീഴ് ശ്രീകണ്ഠന്‍നായരുടേയും ഗിരിജാകുമാരി (റിട്ട. ഹെഡ് മിസ്സ്)യുടേയും മകളാണ് ഗോപികാറാണി. സഹോദരൻ : അരവിന്ദ് എസ്. (ദുബയ് )