അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം

പാലക്കാട് : അട്ടപ്പാടിയിൽ വീണ്ടും നവജാത ശിശു മരണം. ഷോളയൂർ ഊത്തുക്കുഴിയിലെ സജിത - ഷാജി ദമ്പതികളുടെ പെൺകുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 10 ന് തൃശൂർ മെഡിക്കൽ കോളേജിലായിരുന്നു പ്രസവം. രാത്രി 11 മണിയോടെ കുഞ്ഞ് മരിച്ചു.