സ്വർണം കടത്താൻ സഹായം, കസ്റ്റംസ് സൂപ്രണ്ട് പിടിയില്‍

ഇയാളുടെ പക്കല്‍ നിന്ന് 4,95,000 രൂപ പിടിച്ചെടുത്തു. 320 ഗ്രാം സ്വര്‍ണവും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ നാല് യാത്രക്കാരുടെ പാസ്‌പോര്‍ട്ടും വിലപിടിച്ച ചില വസ്തക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഫ്‌ളാറ്റില്‍ നടത്തിയ പരിശോധനയിലാണ് തെളിവ് സഹിതം ഇയാളെ പൊക്കിയത്.

ആരെങ്കിലും സ്വര്‍ണം കടത്തിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അവരുടെ പക്കല്‍ നിന്ന് സ്വര്‍ണം ഇയാള്‍ കരസ്ഥമാക്കും. ഇവരുടെ പാസ്‌പോര്‍ട്ടും ഇയാള്‍ വാങ്ങി വയ്ക്കും. പുറത്തുവച്ച്‌ സെറ്റില്‍ ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇയാളുടെ നീക്കങ്ങള്‍.