തൊടുപുഴ മുതലക്കോടത്ത് എംഡിഎംഎയും കഞ്ചാവുമായി പോലീസുകാരൻ അറസ്റ്റിൽ .

തൊടുപുഴ മുതലക്കോടത്ത് എംഡിഎംഎയും കഞ്ചാവുമായി പോലീസുകാരൻ അറസ്റ്റിൽ . ഇടുക്കി എ ആർ ക്യാമ്പ് സി പി ഒ ഷാനവാസാണ് അറസ്റ്റിലായത്. മയക്കുമരുന്ന് വാങ്ങാനെത്തിയ ഷംനാസ്ഷാജിയും പിടിയിലായി. ഇവരിൽ നിന്ന് 3.4 ഗ്രാം എം ഡി എം എ യും 20 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഒരു കാറും ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. രാവിലെ 11.30 നാണ് ഇവർ പിടിയിലായത്. മയക്കുമരുന്ന് ഇടപാടുകൾ നടക്കുന്നണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരശോധന നടന്നത്.