വെഞ്ഞാറമൂട് വലിയ കട്ടയ്ക്കൽ മൈലക്കുയിൽ ആയിരുന്നു അപകടം.റോഡ് വക്കിൽ നിർത്തിയിട്ടിരുന്ന ഓട്ടോയിൽ ആളില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. കാറിൽ ഉണ്ടായിരുന്നവർക്ക് നിസാര പരുക്കേറ്റു.
വലിയകട്ടയ്ക്കൽ മൈലക്കുഴി ഭാഗങ്ങളിൽ കഴിഞ്ഞ കുറേ നാളുകളായി അപകടം സ്ഥിരം സംഭവമായി മാറുന്നതായാണ് നാട്ടുകാർ പറയുന്നത്.രണ്ട് ദിവസം മുമ്പ് മൈലക്കുഴിയിൽ ബൈക്ക് യാത്രികൻ അപകടത്തിൽ പെട്ടിരുന്നു.