കവലയൂർ,കുളമുട്ടംപ്രദേശത്ത് രാത്രി സമയത്ത് സ്ത്രീകളെ ശല്യം ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ..

കവലയൂർ,കുളമുട്ടം പ്രദേശത്ത് രാത്രി സമയത്ത് സ്ത്രീകൾ മാത്രം താമസിക്കുന്ന വീട്ടിൽ അതിക്രമിച്ചു കയറി ശല്യപ്പെടുത്താൻ ശ്രമിച്ച, കുളമുട്ടം,  വെട്ടുകാട് നാനയ്ക്കാവിൽ വീട്ടിൽ കണ്ണൻ എന്നറിയുന്ന ആൽബിനെ (24) ആണ് കടയ്ക്കാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.

15-8-2022 രാത്രിയാണ് സംഭവം. കൃത്യത്തിനു ശേഷം രക്ഷപ്പെട്ട പ്രതിയെ, കല്ലമ്പലത്തുള്ള ഒരു കടയിൽ നിന്നും ആണ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂർ  SHO, അജേഷ് V, ASI മാരായ ജയപ്രസാദ് B, ഷെഫി AN, ശ്രീകുമാർ B, CPO സുജിൻ S, സ്വരാജ്  S, എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.