കിളിമാനൂർ ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ ബഹുനില കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട് സ്കൂൾ ഗ്രൗണ്ടിൽ നിഷേപിച്ച മണ്ണും കെട്ടിട അവശിഷ്ടങ്ങളും ഉദ്ഘാടനത്തിന് മുൻപ് മാറ്റാത്ത പക്ഷം കെ.എസ്.യു സമരം പ്രഖ്യാപിച്ചിരുന്ന സാഹചര്യത്തിൽ കെ.എസ്.യു നേതാക്കളെ കരുതൽ തടങ്കലിലാക്കി.
കെ.എസ്.യു ജില്ലാ ജനറൽ സെക്രട്ടറി ആദേഷ് സുധർമ്മൻ, കെ.എസ്.യു ആറ്റിങ്ങൽ നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് യാസീൻ ഷരീഫ് തുടങ്ങിയവർ സ്കൂൾ പരിസരത്തു നിന്ന് അറസ്റ്റ് ചെയ്തു.