രാജീവ്‌ യൂത്ത് സെന്റർ ആറ്റിങ്ങലിൽ സ്വാതന്ത്ര്യദിന സന്ദേശ റാലി സംഘടിപ്പിച്ചു..

ആറ്റിങ്ങൽ :ഇന്ത്യയുടെ 75 മത് സ്വാതന്ത്ര്യ ദിനത്തിൽ ആറ്റിങ്ങലിലെ യുവാക്കളുടെ പുതിയ കൂട്ടായ്മയായ രാജീവ്‌ ഗാന്ധി യൂത്ത് സെന്ററിന്റെ നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിന സന്ദേശ റാലി സംഘടിപ്പിച്ചു. ആറ്റിങ്ങലിലെ 75 ൽ പരം യുവാക്കൾ പങ്കെടുത്ത റാലി കൊല്ലമ്പുഴയിൽ നിന്ന് ആരംഭിച്ചു മൂന്ന് മുക്ക്, വലിയകുന്നു, അവനവഞ്ചേരി, ടോൾമുക്ക്, ഗ്രാമംമുക്ക്, തച്ചൂർക്കുന്നു, കിഴക്കേനാലുമുക്ക് വഴി കച്ചേരിനടയിൽ എത്തിച്ചേർന്നു സ്വാതന്ത്ര്യ ദിന പ്രതിജ്ഞ ചെയ്തു.കൊല്ലമ്പുഴയിൽ രാജീവ്‌ യൂത്ത് സെന്റർ രക്ഷാധികാരി പി. ഉണ്ണികൃഷ്ണൻ റാലിനയിക്കുന്ന രാജീവ്‌ യൂത്ത് സെന്റർ പ്രസിഡന്റും, ജനറൽസെക്രട്ടറിയുമായ ആർ. എസ്. പ്രശാന്തിനും, കെ. ജെ. രവികുമാറിനും ദേശീയപതാക നൽകി റാലി ഉദ്ഘാടനം ചെയ്തു. രാജീവ്‌യൂത്ത് സെന്റർ ഭാരവാഹികളായ സതീഷ്കൊല്ലമ്പുഴ, ഷമീർ, ശ്രീരാഗ്, ജിഷ്ണു മോഹൻ,അഭിരാജ്, വിഷ്ണുതച്ചൂർകുന്ന്,
ബി.ജെ.അരുൺ,തുടങ്ങിയവർ റാലിക്കു നേതൃത്വം നൽകി.