തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു .

തിരുവനന്തപുരം നഗരത്തിൽ പട്ടാപ്പകൽ തോക്ക് ചൂണ്ടി മോഷണത്തിന് ശ്രമിച്ച ആളെ തിരിച്ചറിഞ്ഞു . മുഖ്യപ്രതി ഉത്തർ പ്രദേശ് സ്വദേശി മോനിഷിനെ ആണ് പൊലീസ് തിരിച്ചറിഞ്ഞത് . മൂന്നു മാസമായി മോനിഷ് തമ്പാനൂരിലും വഞ്ചിയൂരിലും വാടകയ്ക്ക് താമസിക്കുകയായിരുന്നു . മോഷണത്തിന് ശേഷം ഒപ്പം താമസിച്ചിരുന്ന സ്ത്രീയുമായി ഇയാൾ രക്ഷപ്പെട്ടെന്നും കണ്ടെത്തി . മോനിഷിനെ കണ്ടെത്താൻ പൊലീസ് ലുക് ഔട്ട് നോട്ടീസ് ഇന്നിറക്കും . : കോവളത്തുനിന്നും വാടകക്കെടുത്ത സ്കൂട്ടറിൽ വ്യാജ നമ്പർ പ്ലേറ്റ് ഒട്ടിച്ചാണ് മോഷ്ടാക്കൾ നഗരത്തിൽ കറങ്ങി നടന്നത് . വാഹനം വാടകക്ക് എടുത്തവർ ഉത്തർപ്രദേശ് സ്വദേശികളാണെന്ന് കോവളത്ത് നടത്തിയ അന്വേഷണത്തിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു . പ്രതികൾക്കായി നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ പൊലീസ് അന്വേഷണം വ്യാപകമാക്കിയപ്പോഴാണ് മോനിഷിനെ തിരിച്ചറിയാൻ ആയത് . കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് ഒരു സ്കൂട്ടറിൽ കറങ്ങി നടന്നത് രണ്ടുപേർ നഗരത്തിൽ ഭീതിപടർത്തിയത് .