‘ഹിന്ദു ക്ഷേത്രങ്ങളുടെ വരുമാനം കാരണം കമ്മ്യൂണിസ്‌റ്റ് സര്‍ക്കാരുകള്‍ അവ ഏറ്റെടുക്കാന്‍ ആഗ്രഹിക്കുന്നു. വരുമാനമാണ് അവരുടെ പ്രശ്‌നം. എല്ലായിടത്തും ഹിന്ദു ക്ഷേത്രങ്ങള്‍ മാത്രം അവര്‍ ഏറ്റെടുത്തുകഴിഞ്ഞു. അതുകൊണ്ട് ഞാനും ലളിതും പറഞ്ഞു, ഞങ്ങള്‍ ഇതനുവദിക്കില്ല.’ ജസ്‌റ്റിസ് ഇന്ദു മല്‍ഹോത്ര വിവാദ പ്രസംഗത്തില്‍ പറയുന്നു.
ശ്രീപദ്മനാഭസ്വാമി ക്ഷേത്രം പരിപാലിക്കാനും കൈകാര്യം ചെയ്യാനും തിരുവിതാംകൂര്‍ രാജകുടുംബത്തിന് അവകാശമുണ്ടെന്ന് 2020 ജൂലായില്‍ സുപ്രീംകോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ബെഞ്ചില്‍ ഇപ്പോള്‍ ചീഫ് ജസ്‌റ്റിസായ യു.യു ലളിതും ഇന്ദു മല്‍ഹോത്രയുമാണ് ഉള്‍പ്പെട്ടിരുന്നത്. ഈ വിധിയെ പരാമര്‍ശിച്ചാണ് ഇന്ദു മല്‍ഹോത്ര പ്രസംഗിച്ചത്. ക്ഷേത്രാവകാശങ്ങള്‍ 2011ല്‍ സംസ്ഥാന സര്‍ക്കാരിന് അനുവദിച്ച് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയ്‌ക്കെതിരെ തിരുവിതാംകൂര്‍ രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്നാണ് ഈ വിധിയുണ്ടായത്.