സ്വര്‍ണക്കടത്തിന് ഒത്താശ; അർജ്ജുൻ ആയങ്കിക്ക് പിന്നാലെ ഒരു സഹായി കൂടി പിടിയില്‍ :വെമ്പായം സ്വദേശി നൗഫൽ വയനാട്ടിൽ വച്ചാണ് പിടിയിലായത് .

സ്വര്‍ണ്ണക്കടത്തിന് ഒത്താശ ചെയ്തെന്ന കേസില്‍ അർജ്ജുൻ ആയങ്കിയുടെ ഒരു സഹായി കൂടി പിടിയിലായി.  വെമ്പായം സ്വദേശി  നൗഫൽ  വയനാട്ടിൽ വച്ചാണ് പിടിയിലായത്. യുവജനക്ഷേമ കമ്മീഷൻ വെമ്പായം പഞ്ചായത്ത് കോഡിനേറ്ററാണ് നൗഫൽ എന്നാണ് പ്രമുഖ മാധ്യമം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.എന്നാൽ ഇത് സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.. അർജ്ജുൻ ആയങ്കിക്കും സംഘത്തിനും ഒളിവിൽ പോകാൻ നൗഫൽ സൗകര്യം ഒരുക്കിയിരുന്നു. 
കേസില്‍ കൊണ്ടോട്ടി പൊലീസാണ് അർജ്ജുൻ ആയങ്കിയെ അറസ്റ്റ് ചെയ്തത്. കണ്ണൂരിൽ വച്ചാണ് അർജ്ജുൻ ആയങ്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്വർണ്ണ കവർച്ചക്ക് കാരിയറുടെ സഹായത്തോടെ ശ്രമിച്ചു എന്നാണ് കേസ്. 

കരിപ്പൂർ സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിലെ മുഖ്യപ്രതിയായ അർജ്ജുൻ ആയങ്കിക്കെതിരെ നേരത്തെ കാപ്പ ചുമത്തിയിരുന്നെങ്കിലും പിന്നീട് അത് റദ്ദാക്കിയിരുന്നു.  
 2017 ന് ശേഷം അർജ്ജുനെതിരെ മറ്റ് കേസുകളില്ലെന്നും കസ്റ്റംസ് കേസ് കാപ്പയുടെ പരിധിയിൽ വരില്ലെന്നും ഉത്തരവിൽ പറയുന്നു. സ്വർണ്ണക്കടത്ത് ക്വട്ടേഷൻ കേസിന് പുറമേ അടിപിടി കേസുകളിലും പ്രതിയാണ് അർജ്ജുൻ ആയങ്കി.