സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ പഹല്‍ഹാമില്‍ സൈനിക ബസ് കൊക്കയിലേക്ക് മറിഞ്ഞ് ആറു ജവാന്‍മാര്‍ മരിച്ചു. ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് (ഐടിബിപി) സേനാംഗങ്ങളാണ് മരിച്ചത്.

അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പരിക്കേറ്റവരെ കശ്മീരിലെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൈനിക ബസില്‍ 37 ഐടിബിപി ജവാന്മാരും രണ്ട് ജമ്മുകശ്മീര്‍ പൊലീസ് സേനാംഗങ്ങളുമാണ് ഉണ്ടായിരുന്നത്. ചന്ദന്‍വാരിയില്‍ ബസ് നിയന്ത്രണം വിട്ട് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു