*വായനച്ചങ്ങാത്തം അധ്യാപക പരിശീലനം*

കിളിമാനൂർ : സമഗ്ര ശിക്ഷാ കേരളം ബി ആർ സി കിളിമാനൂരിന്റെ നേതൃത്വത്തിൽ വായനച്ചങ്ങാത്തം പദ്ധതിക്ക് തുടക്കമായി. സ്വതന്ത്ര വായന പരിപോഷണ പരിപാടിയുടെ ഭാഗമായി നടക്കുന്ന എൽ.പി.വിഭാഗം അധ്യാപക പരിശീലനമാണ് ഒന്നാം ഘട്ടം. ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറും ലൈബ്രറി കൗൺസിൽ ജില്ലാ ഭാരവാഹിയുമായ ബി പി മുരളി നിർവഹിച്ചു. ഭാവനയുടെയും സങ്കല്പ പത്തിൻ്റെയും ലോകത്തിലൂടെ വളരെ രസകരമായി കുട്ടികളെ വായനയിലേക്കും എഴുത്തിലേക്കും നയിക്കാൻ രക്ഷിതാക്കളെ കൂടി പങ്കാളികളാക്കുന്ന സവിശേഷ പരിപാടിയാണ് വായനച്ചങ്ങാത്തം. ഒന്ന് മുതൽ നാല് വരെ ക്ലാസുകളിലെ അധ്യാപകർക്കായി വിവിധ സ്കൂളുകളിൽ വച്ച് പഞ്ചായത്ത് തലത്തിൽ തുടർ പരിശീലനം സംഘടിപ്പിക്കും. അധ്യാപക പരിശീലകൻ വിനോദ് ടി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രോജക്ട് കോ ഓർഡിനേറ്റർ സാബു വി ആർ സ്വാഗതം പറഞ്ഞു. സി ആർ സി കോ ഓർഡിനേറ്റർ കവിത ടി എസ് നന്ദി പറഞ്ഞു..