മകളുടെ കൂട്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമം, അറസ്റ്റിൽ

വിതുര: പതിമൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പോക്സോ നിയമപ്രകാരം അറസ്റ്റുചെയ്തു.വിതുര മരുതാമല മക്കി ക്ഷേത്രത്തിനുസമീപം ആര്‍.എസ്.ഭവനില്‍ ഷിജു (41) ആണ് പിടിയിലായത്.

ഷിജുവിന്റെ മകളും പെണ്‍കുട്ടിയും ഒരുമിച്ചാണ് പഠിക്കുന്നത്.കൂട്ടുകാരിയെ കാണാന്‍ പെൺകുട്ടി വീട്ടില്‍ ചെന്നപ്പോഴാണ് ഷിജു പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവം പെണ്‍കുട്ടി സ്കൂളിലെ അദ്ധ്യാപികയോട് പറയുകയും,സ്കൂളില്‍ നിന്ന് ചൈല്‍ഡ് ലൈനില്‍ അറിയിക്കുകയുമായിരുന്നു.