ബൈക്ക് കടൽഭിത്തിയിൽ ഇടിച്ചു കയറി, മൂന്ന് മത്സ്യത്തൊഴിലാളികൾ മരിച്ചു

കൊല്ലം: താന്നിയിൽ വാഹനപകടത്തില്‍ മൂന്ന് മത്സ്യത്തൊഴിലാളികള്‍ മരിച്ചു.പരവൂര്‍ സ്വദേശികളായ അല്‍ അമീന്‍, മാഹിന്‍, സുധീര്‍ എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ താന്നി ബീച്ചിന് സമീപമാണ് അപകടമുണ്ടായത്.

മത്സ്യബന്ധനം കഴിഞ്ഞ് തിരികെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമെന്നാണ് പൊലീസ് നിഗമനം. ഇവര്‍ സഞ്ചരിച്ച ബൈക്ക് കടല്‍ഭിത്തിയില്‍ ഇടിച്ച്‌ കയറുകയായിരുന്നു. മൃതദേഹങ്ങള്‍ കൊല്ലം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

മയ്യനാട് താന്നി ബീച്ചിൽ വാഹന അപകടം മൂന്ന് മൽസൃ തൊഴിലാളികൾ മരിച്ചു കടൽ ഭിത്തിക്ക് വേണ്ടി റോഡരികിൽ നിരത്തി വച്ച ടെട്രാപോഡിൽ ഇടിച്ച് ആണ് അപകടം . 3 പേരും പരവൂർ ചില്ലയ്ക്കൽ സ്വദേശികൾ ആണ് മൽസൃ ബന്ധനം കഴിഞ്ഞ് തിരിച്ച് വന്നവരായിരുന്നു മൂവരും .  പ്രഭാതസവാരിക്കിറങ്ങിയവരാണ് അപകടത്തിൽ പരുക്കേറ്റവരെ ആദ്യം കണ്ടത്. പുലർച്ചെ 3നു ശേഷമായിരിക്കാം അപകടമെന്നാണ് നിഗമനം. പരവൂർ തെക്കുംഭാഗം സ്വദേശികളായ അൽഅമീൻ, സുധീർ, മഹീൻ എന്നിവരാണ് മരിച്ചത്