കുട്ടിക്കലില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹവും കണ്ടെത്തി. കൂട്ടിക്കല്‍ സ്വദേശി റിയാസ് (43) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. ചുമട്ടുതൊഴിലാളിയാണ് റിയാസ്.
മഴക്കെടുതിയില്‍ ഇന്നലെ നാല് പേര്‍ മരിച്ചിരുന്നു. പത്തനംതിട്ട മല്ലപ്പള്ളി പുറമറ്റം കല്ലുപാലത്ത് തോട്ടിലേക്ക് നിയന്ത്രണം വിട്ട കാര്‍ മറിഞ്ഞ് പാസ്റ്റര്‍ കുമളി ചക്കുപള്ളം വരയന്നൂര്‍ വീട്ടില്‍ വി.എം.ചാണ്ടി (ബിജു, 50), മക്കളായ ഫെബ ചാണ്ടി (24), ബ്ലെസി ചാണ്ടി (18) എന്നിവരും, വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിനിടെ ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് കന്യാകുമാരി ഇനയം പുത്തന്‍തുറ സ്വദേശി കില്‍സണുമാണ് (20) മരിച്ചത്.
അതേസമയം, തുടര്‍ച്ചയായ നാലുദിവസം ഇത്തരത്തില്‍ മഴയെങ്കില്‍ പ്രതിസന്ധിയുണ്ടാകുമെന്നും ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. മഴക്കെടുതി നേരിടാന്‍ ജില്ലകള്‍ക്ക് ഒരു കോടിരൂപ വീതം നല്‍കി. റവന്യു മന്ത്രിയുടെ ഓഫീസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു. ഫോണ്‍- 807 8548 538.
ചാലക്കുടി പുഴയിൽ ഒഴുക്കിൽപ്പെട്ട് ആന കുടുങ്ങി.
പുഴയിൽ ഒഴുക്ക് ശക്തമായതുകൊണ്ട് ആനയ്ക്ക് കരയ്ക്ക് കയറാൻ കഴിയുന്നില്ല.
നെല്ലിയാമ്പതിയിൽ ഉരുള്‍പൊട്ടി
പാലക്കാട് നെല്ലിയാമ്പതി ചെറുനെല്ലി എസ്റ്റേറ്റിന് സമീപം ഉരുള്‍പൊട്ടി. നെല്ലിയാമ്ബതി-നെമ്മാറ റോഡിലെ ഗതാഗതം പൂര്‍ണമായും തടസപ്പെട്ടു