*വയോധികയെ തട്ടിക്കൊണ്ടു പോയി വാഹനത്തിൽ വച്ച് പീഡിപ്പിച്ചയാൾ പിടിയിൽ*

കിളിമാനൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ  വയോധികയെ വാഹനത്തിൽ തട്ടിക്കൊണ്ടുപോയി പലസ്ഥലങ്ങളിൽ എത്തിച്ച്  കാറിനുള്ളിൽ വച്ച് പീഡിപ്പിച്ച കേസിലെ പ്രതിയെ കിളിമാനൂർ പോലീസ് അറസ്റ്റ് ചെയ്തു.

പള്ളിക്കൽ കെ. കെ കോണം കോണത്ത് വീട്ടിൽ അൽ അമീനാണ് [43] പിടിയിലായത്.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് -

കഴിഞ്ഞ 26  രാവിലെ ക്ഷേത്രദർശനം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന വയോധികയെ വീട്ടിൽ കൊണ്ടാക്കാം എന്ന് പറഞ്ഞ് അൽ അമീൻ അവരെ കാറിൽ കയറ്റിയ ശേഷം വീട്ടിൽ കൊണ്ടുപോകാതെ വിജനമായ സ്ഥലത്ത് എത്തിച്ചു ലൈംഗികമായി പീഡിപ്പിയ്ക്കുകയായിരുന്നു.

മുൻപും ചില കേസുകളിൽ പ്രതിയായിരുന്ന അൽ അമീൻ പീഡനത്തിന് ശേഷം വൃദ്ധയെ വീട്ടിൽ സമീപം ഉള്ള റോഡിൽ രാത്രിയോടെ ഇറക്കിവിട്ടശേഷം  കടന്നുകളയുകയായിരുന്നു.

വയോധിക സംഭവത്തെക്കുറിച്ച് പഞ്ചായത്ത് മെമ്പറെ  അറിയിച്ചതിനെത്തുടർന്ന് വിവരം പോലീനെ അറിയിക്കുകയായിരുന്നു.

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ശിൽപയുടെ നിർദ്ദേശാനുസരണം ആറ്റിങ്ങൽ ഡിവൈഎസ്പി ജി. ബിജുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ എസ് എച്ച് ഒ സനോജ് എസ് , എസ് ഐ വിജിത്ത് കെ നായര് എന്നിവർ ഉൾപ്പെട്ട പോലീസ് സംഘം പല സ്ഥലങ്ങളിലായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ പ്രതിയെ പിടികൂടുകയായിരുന്നു.

സംഘത്തിൽ  സി പി ഓ മാരായ അരുൺ ,മഹേഷ്, സുനിൽകുമാർ ,ഡബ്ലിയു സി പി ഒ രേഖ എന്നിവരും പങ്കെടുത്തു.