*നഗരൂർ ശ്രീശങ്കര വിദ്യാപീഠത്തിൽ ജനമൈത്രീ പോലീസിന്റെ ബോധവത്കരണ ക്ലാസ്*

ശ്രീശങ്കര വിദ്യാപീഠം സ്കൂൾ കുട്ടികൾക്കായി മൊബൈൽ ദുരുപയോഗത്തെ കുറിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌  നടത്തി. നഗരൂർ ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ നടന്ന ക്ലാസ് സബ് ഇൻസ്പെക്ടർ ഷിജു ഉത്ഘാടനം ചെയ്തു. ചൈൽഡ് ലൈൻ സ്നേഹിതാ സെന്റർ കോർഡിനേറ്റർ നവ്യ ബോധവരണ ക്ലാസ്സിന് നേതൃത്വം നൽകി.
മൊബൈൽ ഫോണിന്റെ ദുരുപയോഗവും അതുമൂലം കുട്ടികളിൽ ഉണ്ടാകുന്ന സ്വഭാവ വൈകല്യങ്ങളെയും ഇതിൽ നിന്നുള്ള മോചനത്തെയും കുറിച്ചുള്ള ക്ലാസ്സ്‌ കുട്ടികൾക്ക് വളരെയേറെ പ്രയോജനപ്രദമായി.
പ്രിൻസിപ്പൽ ലക്ഷ്മി ആർ വാരിയർ സ്വാഗതവും സ്റ്റാഫ്‌ സെക്രട്ടറി രശ്മി കൃതജ്ഞതയും രേഖപെടുത്തി. സർവീസ് പ്രൊവൈഡർ ജാസ്മിൻ, ജനമൈത്രി ബീറ്റ് ഓഫീസർമാരായ  സന്തോഷ്‌ കുമാർ, രാജീവ്‌ തുടങ്ങിയവർ പങ്കെടുത്തു.