മട്ടന്നൂ‌ർ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്; സീറ്റുകൾ ഇരട്ടിയാക്കി യുഡിഎഫ്

കണ്ണൂർ:മട്ടന്നൂ‌ർ നഗരസഭ ഭരണം നിലനിർത്തി എൽഡിഎഫ്. യുഡിഎഫ് സീറ്റുകൾ ഇരട്ടിയാക്കി. 35 വാർഡുകളിൽ എൽഡിഎഫ് 21 ഇടത്തും യുഡിഎഫ് 14 ഇടത്തും ജയിച്ചു. തെരഞ്ഞെടുപ്പിൽ യുഡിഎഫിന് അപ്രതീക്ഷിത മുന്നേറ്റമാണ് ഉണ്ടായത്. എൽഡിഎഫ് ഭരണത്തുടർച്ച ഉറപ്പാക്കിയെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ സീറ്റുകൾ കുറ‌ഞ്ഞു. നിലവിൽ മട്ടന്നൂരിൽ എൽഡിഎഫിന് 28 സീറ്റുകൾ ഉണ്ടായിരുന്നു, യുഡിഎഫിന് 7ഉം.