*മകൾക്ക് പിന്നാലെ അമ്മയും മരിച്ച നിലയിൽ.*

കല്ലറയിൽ മകൾക്ക് പിന്നാലെ മാതാവിനെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.

 കല്ലറ തണ്ണിയും പാങ്കാട് ജി.എസ് ഭവനിൽ സിന്ധുവാണ് [47] ആണ് മരിച്ചത്.

ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് സിന്ധുവിനെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കാണുന്നത്.

രണ്ടുമാസം മുമ്പ് ഇവരുടെ മകളും ഭരതന്നൂർ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ കുട്ടി ആത്മഹത്യ ചെയ്തിരുന്നു.

അതിന് പിന്നാലെയാണ് മാതാവിൻ്റെ മരണം.

 പാങ്ങോട് പൊലീസ്  സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചു.

ആത്മഹത്യയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

[ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)]