ജലനിരപ്പ് 2382.53 അടി ആയതോടെ ശനി പുലര്‍ച്ചെ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. വൈകിട്ട് 2383.10 അടിയിലെത്തി. സംഭരണശേഷിയുടെ 77 ശതമാനമാണിത്. 2021ല്‍ 2398 പിന്നിട്ടപ്പോഴാണ് തുറന്നത്. 2403 അടിയാണ് പരമാവധി ശേഷി. മുന്‍കരുതലായാണ് അണക്കെട്ട് തുറക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. മൂലമറ്റത്ത് വൈദ്യുതോല്‍പ്പാദനം വര്‍ധിപ്പിച്ചു. ഇടുക്കി പദ്ധതി കമീഷന് ചെയ്തശേഷം 10 തവണയാണ് തുറന്നത്. 1981, 92, 2018, 2021 വര്‍ഷങ്ങളിലാണിത്. ഏറ്റവും കൂടുതല്‍ കഴിഞ്ഞവര്‍ഷം തുറന്നു, നാല് തവണ.