ക്യാരിയറിനുള്ളിലെ വെള്ളം കളയുന്നതിനായി ക്യാരിയർ ഉയർത്തുന്നതിനിടെ മുകൾ ഭാഗം വൈദ്യുതി ലൈനിൽ തട്ടുകയായിരുന്നു.
തുടർന്ന് താഴെ ഇറങ്ങി ഡോർ അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ ജബ്ബാറിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു.മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ മരണം സംഭവിച്ചു.തൊണ്ടർനാട് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.