മെയിൻ ലിസ്റ്റിൽ 11,968, സപ്ലിമെന്ററി ലിസ്റ്റിൽ 10,553, ഭിന്നശേഷി ലിസ്റ്റിൽ 997 ഉൾപ്പെടെ 23,518 പേരാണ് 14 ജില്ലയിലുമായി ലിസ്റ്റിലുള്ളത്. ഏറ്റവും കൂടുതൽ പേർ തിരുവനന്തപുരം ജില്ലയിൽ–2596. കുറവ് വയനാട് ജില്ലയിൽ–678. മുൻ റാങ്ക് ലിസ്റ്റിൽ 36783 പേരാണ് ഉണ്ടായിരുന്നത്. ഇത്തവണ 13,265 പേർ കുറഞ്ഞു. 1300ല
ധികം ഒഴിവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു മാസത്തിനകം നിയമന ശുപാർശ തയാറാക്കും.
എൽഡിസി സാധ്യതാ ലിസ്റ്റിൽനിന്ന് 175 പേർ റാങ്ക് ലിസ്റ്റിൽ കുറഞ്ഞു. 14 ജില്ലകളിലുമായി 23,693 (മെയിൻ ലിസ്റ്റ്–11847, സപ്ലിമെന്ററി ലിസ്റ്റ്–10772, ഭിന്നശേഷി ലിസ്റ്റ്–1074) പേരായിരുന്നു സാധ്യതാ ലിസ്റ്റിൽ. സർട്ടിഫിക്കറ്റ് പരിശോധനയ്ക്കു ഹാജരാകാത്തത് ഉൾപ്പെടെ കാരണങ്ങളാൽ 175 പേർ പുറത്തായി.
ലാസ്റ്റ് ഗ്രേഡ് ലിസ്റ്റിലേതു പോലെ എൽഡിസി റാങ്ക് ലിസ്റ്റിലും ഉദ്യോഗാർഥികളുടെ മാർക്ക് ഉൾപ്പെടുത്തിയിട്ടില്ല. പൊതുപരീക്ഷയുടെ അടിസ്ഥാനത്തിലുള്ള റാങ്ക് ലിസ്റ്റായതിനാലാണിത്. തസ്തികമാറ്റം വഴി എൽഡിസി, കയർ കോർപറേഷനിൽ എൽഡിസി (എൻസിഎ–മുസ്‌ലിം, ഒബിസി), എൽഡിസി (സ്പെ.റി. എസ്ടി–കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം), എൽഡിസി (സ്പെ.റി. എസ്‌സി/എസ്ടി– തിരുവനന്തപുരം) എന്നീ തസ്തികകളുടെ പരീക്ഷയും കഴിഞ്ഞ നവംബർ 20നു നടത്തിയിരുന്നു. ഈ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് മാർക്കുകൂടി ഉൾപ്പെടുത്തി എൽഡിസി റാങ്ക് ലിസ്റ്റുകൾ വീണ്ടും പ്രസിദ്ധീകരിക്കും.