സ്വാതന്ത്ര്യദിനാഘോഷം - സൗഹൃദ റെസിഡന്റ്‌സ് ഒരു ഗ്രാമം ത്രിവർണ്ണമാക്കി

കല്ലമ്പലം : 75 ആം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കടുവയിൽ സൗഹൃദ റെസിഡന്റ്‌സ് അസോസിയേഷൻ കുട്ടികൾക്കും യുവാക്കൾക്കുമായി ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റ ചരിത്രം എന്ന വിഷയത്തിൽ ആസ്പദമാക്കി പ്രശ്നോത്തരി നടത്തി വിജയികൾക്ക് സമ്മാന വിതരണം നടത്തി. സൗഹൃദ വിതരണം ചെയ്ത ദേശീയ പതാകകൾ പ്രദേശത്തെ ഇരുന്നൂറോളം വീടുകളിലും ഉയർത്തി എല്ലാ അംഗങ്ങളും ആഘോഷത്തിൽ പങ്കു ചേർന്നു. ചടങ്ങിൽ സൗഹൃദ പ്രസിഡന്റ്‌ പി എൻ. ശശിധരൻ, വൈസ് പ്രസിഡന്റ്‌, അറഫ റാഫി, ജോയിന്റ് സെക്രട്ടറി ജി. ശ്രീകുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആരിഫ് ഖാൻ, അജയകുമാർ എന്നിവർ പ്രശ്നോത്തരി നടത്തുകയും, സോമശേഖരൻ നായർ, അബ്ദുൽ ജലീൽ, സുനിൽ കുമാർ എന്നിവർ പങ്കെടുക്കുകയും ചെയ്തു.